KOYILANDY DIARY

The Perfect News Portal

ഉച്ച ഭക്ഷണത്തിന് ശേഷം ഉറക്കം തൂങ്ങാറുണ്ടോ? പ്രശ്‌നം നിങ്ങളുടെ ഭക്ഷണത്തിന്റേതാണ്

ഉച്ച ഭക്ഷണത്തിന് ശേഷം ഉറക്കം തൂങ്ങാറുണ്ടോ? എന്നാല്‍ പ്രശ്‌നം നിങ്ങളുടെ ഭക്ഷണത്തിന്റേതാണ്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഉറക്കം വരുന്നതിന്റെ പ്രധാന കാരണം ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന പ്രോട്ടീനും ഉപ്പിന്റെ അംശവുമാണെന്ന് പുതിയ പഠനം.

ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉറക്കം വരുന്നത് സ്വാഭാവികമാണ്. ഗ്ലൈസെമിക് അടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസ് അളവ് വര്‍ദ്ധിപ്പിക്കുകയും അങ്ങനെ ഉറക്കം തൂങ്ങാന്‍ ഇടവരുത്തുകയും ചെയ്യും.

ഉപ്പ്, മൈദ, പഞ്ചസാര എന്നിവയടങ്ങിയ ഭക്ഷണങ്ങളായിരിക്കും ഉറക്കം വരുത്തുന്നത്. അമേരിക്കയിലെ സാര്‍ഡിയാഗോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഉച്ച ഭക്ഷണത്തിനു ശേഷം അനുഭവപ്പെടുന്ന ഉറക്കത്തെക്കുറിച്ചുള്ള പഠനം നടത്തിയത്. കഴിക്കുന്ന ഭക്ഷണമാണ് ഉറങ്ങാനായി പ്രേരിപ്പിക്കുന്നതെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *