കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങിവരുന്നതിനിടെ ട്രെയിനില്‍വെച്ചാണ് പ്രിന്‍സ് ലൂക്കോസിന് ഹൃദയാഘാതം ഉണ്ടായത്. പുലര്‍ച്ചെ 3.30ന് തെങ്കാശിക്ക് സമീപംവെച്ചായിരുന്നു സംഭവം. ഉടന്‍ തന്നെ തെങ്കാശിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയില്‍ എത്തിക്കും.
