കൊയിലാണ്ടി നഗരസഭ ഓണം ഫെസ്റ്റിനോടനുബന്ധിച്ച് സാരഥീ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ ഓണം ഫെസ്റ്റ് 2025 നോടനുബന്ധിച്ച് സാരഥീ സംഗമം സംഘടിപ്പിച്ചു. 30 വർഷം നഗരസഭയെ നയിച്ച ജനപ്രതിനിധികളുടെ സംഗമം വേറിട്ടതായിരുന്നു. ഇ.എം.എസ്. ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു.

അന്തരിച്ച ജന പ്രതിനിധികളെ അനുസ്മരിച്ച് പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത് സംസാരിച്ചു. മുൻ എം.എൽ.എ. കെ. ദാസൻ, ടി.കെ. ചന്ദ്രൻ, വി.കെ. പത്മിനി, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ.എ. ഇന്ദിര, സി. പ്രജില, കൗൺസിലർമാരായ രത്നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ്, മുൻ ജനപ്രതിനിധികളായ ചെറുവക്കാട്ട് രാമൻ, കായലാട്ട് ഗിരിജ, അഡ്വ. എൻ.ഇ. അബ്ദുൾ സമദ്, പി.കെ. ഷിജു എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു സ്വാഗതവും വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി നന്ദിയും പറഞ്ഞു.

