സർക്കാർ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് ബോണസ് അനുവദിക്കുന്നില്ലെന്ന് പരാതി

കൊയിലാണ്ടി: സർക്കാർ ആശുപത്രി വികസന സമിതികളിൽ HDS/HMC / KASP / HDC നിയമിതരായ ജീവനക്കാർക്ക് ഓണക്കാലത്ത് വർദ്ധനവോടെ സർക്കാർ അനുവദിച്ച ബോണസ് പല ആശുപത്രികളിലും അനുവദിക്കുന്നില്ലെന്ന് പരാതി. സാങ്കേതികത്വം പറഞ്ഞ് ബോണസ് നിഷേധിച്ചതിനെതിരെ കേരള ഗവ. ഹോസ്പ്പിറ്റൽ ഡവലപ്പ്മെൻ്റ് സൊസൈറ്റി എംപ്പോയീസ് യൂണിയൻ ClTU കോഴിക്കാട് ജില്ല കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

1984 മുതൽ വിവിധ കാലയളവിൽ തുടർച്ചയായി ജോലി ചെയ്യ്തുവരുന്ന ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ ആണ് നിയമിക്കുന്നതെങ്കിലും
മാസന്തോറുമാണ് വേതനം ലഭിക്കുന്നത്. വികസനസമിതി ആശുപത്രിയിലെ സ്ഥിരം സംവിധാനമാണെന്ന യാഥാർത്യംപോലും പല ഉദ്യോഗസ്ഥരും അംഗീകരിക്കാൻ വിസമ്മതിക്കുകയാണ്. അകാരണമായി ബോണ സ് തടഞ്ഞു വെച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവരാൻ യോഗം തിരുമാനിച്ചു.

എം ധർമ്മജൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി എം സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായVK സുധീഷ് മുയിപ്പോത്ത്, എം.വി വാസുദേവൻ. രശ്മി പി സ്, നന്ദകുമാർ ഒഞ്ചിയം. ജില്ലാ സെക്രട്ടറി എ പി ലജിഷ എന്നിവർ സംസാരിച്ചു.
