KOYILANDY DIARY.COM

The Perfect News Portal

വേങ്ങരയിൽ ഒരു കോടി രൂപയുടെ കുഴൽ പണവുമായി ഒരാൾ പിടിയിൽ

വേങ്ങര: മലപ്പുറം വേങ്ങരയിൽ ഒരു കോടി രൂപയുടെ കുഴൽ പണവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീർ (39) ആണ് പിടിയിലായത്. വേങ്ങര പൊലീസ് വാഹന പരിശോധന നടത്തവേ കൂരിയാട് ദേശീയ പാതയിൽ അടിപ്പാതക്കു സമീപം വെച്ച് വരുവായിൽ നിന്നാണ് പണം പിടികൂടിയത്.

സ്കൂട്ടറിൻ്റെ മുൻഭാഗത്ത് ചാക്കിൽ കെട്ടിവെച്ചും പിൻഭാഗത്ത് ഡിക്കിയിലുമായി 500, 200 നോട്ടുകെട്ടുകളായാണ് പണം കടത്താൻ ശ്രമിച്ചത്. പണമത്രയും ഓണ സമയത്ത് വേങ്ങരയിലും പരിസരത്തും വിതരണം ചെയ്യാനുള്ളതായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഉറവിടവും വിതരണത്തെസംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Share news