സ്കൂളിൽ ആർഎസ്എസിന്റെ ഗണഗീതം പാടി കുട്ടികൾ: അബദ്ധം പറ്റിയതാണെന്ന് സ്കൂൾ അധികൃതരുടെ വിശദീകരണം; പ്രതിഷേധിച്ച് സംഘടനകൾ

മലപ്പുറം: സ്കൂളിൽ ആർഎസ്എസിന്റെ ഗണഗീതം പാടി വിദ്യാർത്ഥികൾ. മലപ്പുറം തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലാണ് കുട്ടികൾ ഗണഗീതം പാടിയത്. ഇക്കഴിഞ്ഞ സ്വതന്ത്ര ദിനഘോഷത്തിലാണ് സംഭവം നടന്നത്. അബദ്ധം പറ്റിയതാണെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം. കുട്ടികൾ പാടിയതാണെന്നും അവരുടെ പാട്ടുകൾ ക്രോസ് ചെക്ക് ചെയ്തിരുന്നില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു.

കുട്ടികൾ ഗണഗീതം പാടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിഷയത്തില്‍ സ്കൂളില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അന്വേഷിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് സ്കൂള്‍ പ്രധാനാധ്യാപിക ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

