സപ്ലൈകോ കൊയിലാണ്ടിയിൽ ഓണം ഫെയർ ആരംഭിച്ചു

കൊയിലാണ്ടി: സപ്ലൈകോ കൊയിലാണ്ടിയിൽ ഓണം ഫെയർ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ. അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി. കെ. ചന്ദ്രൻ മാസ്റ്റർ, രത്നവല്ലി ടീച്ചർ, രമേശ് ചന്ദ്ര കെ എം, സുരേഷ് മേലെപുറത്ത്, വായനാരി വിനോദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡിപ്പോ മാനേജർ അബ്ദുൾ റൗഫ് സ്വാഗതവും സ്റ്റോർ ഇൻ ചാർജ് ഷിജു പി കെ നന്ദിയും പറഞ്ഞു.
