‘കാരണവർക്കൂട്ടം’ വയോജനസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജനസംഗമം ‘കാരണവർക്കൂട്ടം’ ഇ എം എസ് ടൗൺഹാളിൽ വെച്ച് നടത്തി. ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് മാസ്റ്റർ, കൗൺസിലർ രമേശൻ മാസ്റ്റർ, വത്സരാജ്, ഐസിഡിഎസ് സൂപ്പർവൈസർ മോനിഷ, സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എന്നിവർ സംസാരിച്ചു.

ഐസിഡിഎസ് സൂപ്പർവൈസർ റുഫീല ടി കെ പദ്ധതി വിശദീകരണം നടത്തി. വികസന ഫണ്ടിൽ നിന്ന് 75000 വകയിരുത്തിയ പദ്ധതികൊണ്ട് വയോജങ്ങളുടെ ശാരീരിക മാനസിക ഉല്ലാസമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പങ്കെടുത്തവർക്ക് ഭക്ഷണവും ഉപഹാരങ്ങളും നൽകി. കുഞ്ചൻ നമ്പ്യാർ അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, വയോജന അവാർഡ് ലഭിച്ചിട്ടുള്ള മുചുകുന്ന് പത്മനാഭൻ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ധിര ടീച്ചർ സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ അനുഷ കെ കെ നന്ദിയും പറഞ്ഞു.
