ഊരള്ളൂർ യൂണിറ്റിലെ വ്യാപാരി മിത്ര അംഗമായിരിക്കെ മരണപ്പെട്ട കുനിയിൽ മുഹമ്മദിന്റെ കുടുംബത്തിന് ധന സഹായം നൽകി

കൊയിലാണ്ടി: ഊരള്ളൂർ യൂണിറ്റിലെ വ്യാപാരി മിത്ര അംഗമായിരിക്കെ അകാലത്തിൽ മരണപ്പെട്ട കുനിയിൽ മുഹമ്മദിന്റെ കുടുംബത്തിന് വ്യാപാരി മിത്രാ ഫണ്ട് നൽകി. യൂണിറ്റിലെ മറ്റൊരു വ്യാപാരി മിത്ര അംഗമായ ഇമ്പിച്ചാലിയുടെ ചികിത്സ ധനസഹായവും നൽകി. ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ മുൻ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രിയും പേരാമ്പ്ര എംഎൽഎയും എൽഡിഎഫ് കൺവീനറുമായ ടി പി രാമകൃഷ്ണൻ മുഹമ്മദിന്റെ കുടുംബത്തിന് ഫണ്ട് നൽകി. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം സുഗതൻ അധ്യക്ഷത വഹിച്ചു.

പ്രസ്തുത ചടങ്ങിൽ സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, പി ആർ രഘുത്തമൻ, സമിതി കൊയിലാണ്ടി ഏരിയ സെക്രട്ടറി സഫീറും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികളും സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ യൂണിറ്റിലെ മുതിർന്ന വ്യാപാരികളെ ആദരിക്കുകയും ഊരള്ളൂരിലെ 20 കിടപ്പു രോഗികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റും നൽകി. ചടങ്ങിന് യൂണിറ്റ് സെക്രട്ടറി വി പി ശങ്കരൻ സ്വാഗതവും യൂണിറ്റ് പ്രസിഡണ്ട് പി എം വിനോദ് നന്ദിയും പറഞ്ഞു.

