മൂടാടിയിൽ ഓണാഘോഷവും വിപണന മേളയും ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി എസും ചേർന്ന് നടത്തുന്ന ഓണാഘോഷവും വിപണന മേളയും ആരംഭിച്ചു. മൂടാടി ടൌണിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര നന്തിയിൽ സമാപിച്ചു. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ ഷീജ പട്ടേരി അധ്യക്ഷതവഹിച്ചു.
.


സ്ഥിരം സമിതി അധ്യക്ഷരായ എം.പി. അഖില, എം. കെ. മോഹനൻ, ടി.കെ ഭാസ്കരൻ, മെമ്പർ റഫീഖ് പുത്തലത്ത്, സഹകരണ ബാങ്ക് പ്രസിഡൻ്റ് വിജയരാഘവൻ മാസ്റ്റർ, പാർട്ടി നേതാക്കളായ വി.വി.സുരേഷ്, ഒ.രാഘവൻ മാസറ്റർ, റസൽ നന്തി എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി. കുടുംബശ്രീ സംരഭകരുടെ ഉത്പന്നങ്ങളും മറ്റ് സാധന സാമഗ്രികളുമാണ് വിപണനമേളയിലുള്ളത്. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത സ്വാഗതവും വി.കെ കമല നന്ദിയും പറഞ്ഞു.
Advertisements

