KOYILANDY DIARY.COM

The Perfect News Portal

ജെസിഐ കൊയിലാണ്ടിയും കാപ്പിഗ്രോ ടെക്നോളജിയും ചേർന്ന് ഖര മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചു

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ ജെസിഐ കൊയിലാണ്ടിയും കാപ്പിഗ്രോ ടെക്നോളജിയും സംയുക്തമായി സ്ഥാപിച്ച ഖര മാലിന്യ സംസ്കരണ പ്ലാൻറ് ജെ സി ഐ ഇന്ത്യ പ്രസിഡൻറ് ജെ എഫ് എസ് അൻകുർ ജുൻജുൻ വാല ഉദ്ഘാടനം ചയ്തു. ജെ സി ഐ ഇന്ത്യ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് പ്രോഗ്രാമിന്റെ കീഴിൽ വരുന്ന സുസ്ഥിര പദ്ധതിയുടെ ഭാഗമായാണ് ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കാനും അത് മികച്ച നിലവാരമുള്ള ജൈവവളമായി മാറ്റുവാനുമുള്ള ഈ പ്ലാൻറ് സ്ഥാപിച്ചിട്ടുള്ളത്. 
.
.
സോൺ പ്രസിഡൻറ് ജെസിഐ പി പി പി അരുൺ  ഇ വി, സോൺ ഡയറക്ടർ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് ജെ സി ഐ സെനറ്റർ ഗോകുൽ ജെ ബി, ജെ സി ഐ കൊയിലാണ്ടി പ്രസിഡന്റ് ഡോ അഖിൽ എസ് കുമാർ, സെക്രട്ടറി ഡോ. സൂരജ് എസ് എസ്, നിതിൻ രാംദാസ്, അശ്വിൻ മനോജ്, അഡ്വ. ജി പ്രവീൺ കുമാർ, ബിജുലാൽ, ദ്രുപത് ശരൺ പ്രധാന അധ്യാപിക ഷജിത. ടി, പിടിഎ പ്രസിഡണ്ട് കെ സജീവ് കുമാർ, സ്റ്റാഫ് സെക്രട്ടറി നവീന ബിജു, റെജീന ടി എൻ എന്നിവർ സംസാരിച്ചു.
Share news