മന്ത്രി വി. ശിവന്‍കുട്ടിക്ക് ഓണക്കോടിയുമായി കുട്ടിക്കൂട്ടങ്ങള്‍

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് ഓണക്കോടിയുമായി കുട്ടിക്കൂട്ടങ്ങള്‍. കൊല്ലം കല്ലുവാതുക്കല്‍ ഗവ. എല്‍പി സ്കൂളിലെ കുട്ടികളാണ് മന്ത്രിയെ സന്ദര്‍ശിക്കാന്‍ സമ്മാനങ്ങളുമായി എത്തിയത്. ലഹരിക്കെതിരെ കുട്ടികള്‍ നടത്തുന്ന നാടകത്തിന് ഒരു പൊതുവേദി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സന്ദര്‍ശനം.

മന്ത്രി അപ്പൂപ്പന് നാലാം ക്ലാസുകാരിയായ ദക്ഷിണ എഴുതിയ കത്തില്‍ നിന്നാണ് കഥയുടെ തുടക്കം. നാടകത്തിന് ഒരു പൊതുവേദി ഉള്‍പെടെ കുട്ടിയുടെ ആഗ്രഹങ്ങള്‍ പങ്കുവെച്ചായിരുന്നു കത്ത്. കുട്ടിയുടെ കത്ത് അധ്യാപിക സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കത്ത് വയറലായതോടെയാണ് മന്ത്രി കുട്ടികളെയും അധ്യാപകരേയും റോസ് ഹൗസിലേക്ക് ക്ഷണിക്കുന്നത്.

കുട്ടികളുടെ ആവശ്യം കേട്ട മന്ത്രി, നാടകം അവതരിപ്പിക്കുന്നതിനായി വേദി ഒരുക്കുമെന്ന് ഉറപ്പു നല്കി. 2000 ല്‍ നടന്ന കല്ലുവാതുക്കല്‍ മദ്യദുരന്തം ഉള്‍പെടെ പ്രമേയമാക്കിയാണ് കുട്ടികളും അധ്യാപകരും നാടകം തയ്യാറാക്കിയിട്ടുള്ളത്.

