KOYILANDY DIARY.COM

The Perfect News Portal

പോഷക് – ഔഷധ അരിക്കൂട്ട് കൃഷിശ്രീ കാർഷിക സംഘം വിപണിയിലിറക്കു

കൊയിലാണ്ടി: ക്യഷിശ്രീ കാർഷികസംഘം വിളയിച്ചെടുത്ത നവര, രക്തശാലി, ബ്ലാക്ക് ജാസ്മിൻ, ഉമ, കൃഷ്ണ കൗമോദ് എന്നീ ഔഷധ അരികളുടെ കൂട്ട് വിപണിയിലിറക്കുന്നു. നഗരസഭാ ഇ.എം.എസ് ടൗൺഹാളിൽവെച്ച് ആഗസ്റ്റ് 30ന് 11 മണിക്ക് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്  ആദ്യ വിൽപന നടത്തുമെന്ന് കൃഷിശ്രീ കാർഷികസംഘം അറിയിച്ചു.

പോഷക് – ഔഷധ അരിക്കൂട്ട് ജീവിത ശൈലി രോഗങ്ങൾ വരാതിരിക്കാനും ഷുഗർ, കൊളസ്ട്രോൾ എന്നിവ മൂലം ഭക്ഷണം നിയന്ത്രിക്കേണ്ടി വരുന്നവർക്കും ആഹാരമാക്കാവുന്നതാണെന്ന് സംഘം  പ്രവർത്തകർ അറിയിച്ചു. പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Share news