കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത തുടങ്ങി

കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത ആനക്കുളങ്ങരയിൽ ബാങ്ക് പ്രസിഡണ്ട് അഡ്വ. കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ എം. പി. ഷംനാസ് സംസാരിച്ചു. ജീവനക്കാരായ പൂർണിമ സന്തോഷ്, ഭജീഷ് തരംഗിണി, കെ. എം. സുമതി, ആർ. ടി. ശ്രീജിത്ത്, ഗീത, സജിത, മറിയം എന്നിവർ പങ്കെടുത്തു. അരിയടക്കം സബ്സിഡിയുള്ള 25 സാധനങ്ങളടങ്ങിയ കിറ്റാണ് ചന്തയിലൂടെ വിതരണം ചെയ്യുന്നത്.
