KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓണം വിപണനമേള സംഘടിപ്പിച്ചു

കൊയിലാണ്ടി: കൺസ്യൂമർഫെഡിന്റെ സഹായത്തോട് കൂടി ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓണം വിപണനമേള സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡണ്ട് കെ. രവീന്ദ്രൻ ആദ്യ വില്പന നടത്തി ഉദ്ഘാടനം ചെയ്തു. തിരുവങ്ങൂർ കുനിയിൽക്കടവ് റോഡിൽ ജെറ്റ് ഫ്ലോറിങ്ങിന് എതിർവശമാണ് ഓണം വിപണനമേള ആരംഭിച്ചത്. ബാങ്ക് ഡയറക്റ്റർ എം പി അശോകൻ അധ്യക്ഷത വഹിച്ചു.
ബാങ്ക് ഡയറക്റ്റർമാരായ റജുല നല്ലയിൽ, മുസ്തഫ വായോളി എന്നിവർ ആശംസകൾ അർപ്പിച്ചു. എം. നൗഫൽ, കെ. ശ്രീനിവാസൻ, എം. ബാലകൃഷ്ണൻ, ബാങ്ക് ജീവനക്കാരായ അസി. സെക്രട്ടറി നിക്‌സി, ബി പി ബബീഷ്, എൻ ബിജീഷ്, ജിഷ്ണു ബാലു ആർ എന്നിവർ നേതൃത്വം നൽകി. ബാങ്ക് വൈസ് പ്രസിഡണ്ട് പി കെ സത്യൻ സ്വാഗതവും ബാങ്ക് ഡയറക്റ്റർ പി കെ പ്രസാദ് നന്ദിയും പറഞ്ഞു. 
Share news