മത്സ്യ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് മാർച്ച്

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ആഗസ്റ്റ് 29ന് കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് മാർച്ച് നടത്തുന്നു. നാല് ജില്ലകളിലെ പ്രവർത്തകർ അണിനിരക്കുന്ന മാർച്ച് രാവിലെ 9 മണിക്ക് മത്സ്യതൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര സമുദ്ര മത്സ്യ കയറ്റുമതിക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ അധിക ചുങ്കത്തിനെതിരെ, കടൽ ഖനനത്തിനെതിരെ, ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കപ്പലുകൾക്ക് അനുമതി നൽകുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെയുമാണ് സമരം സംഘടിപ്പിക്കുന്നത്. സമരത്തിൽ മറ്റു സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിക്കും.

