ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ഓണാഘോഷം സമുചിതമായി ആഘോഷിച്ചു

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. കനത്ത മഴയാണെങ്കിലും വിദ്യാർത്ഥികൾ ഓണത്തെ അനുസ്മരിക്കുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പുലികളി, ചെണ്ടമേളം തുടങ്ങിയ പരിപാടികൾ ആകർഷകമായി. സ്കൂൾ അങ്കണത്തിൽ മനോഹരമായ പൂക്കളം തീർത്തു.

പരിപാടിയിൽ മത്സരത്തിൽ പങ്കെടുത്ത് വിജയികളായ മുഴുവൻ കുട്ടികൾക്കും എസ് എസ് ജിയുടെ വക സമ്മാനങ്ങൾ നൽകി. പരിപാടിക്ക് പ്രധാനാധ്യാപിക ഷജിത, സ്റ്റാഫ് സെക്രട്ടറി നവീന ബിജു, എൻ. കെ. വിജയൻ, നാരായണൻ കച്ചറക്കൽ, റെജീന, ജ്യോത്സ്ന, ഷിംന എന്നിവർ നേതൃത്വം നൽകി.
