KOYILANDY DIARY.COM

The Perfect News Portal

കെഎൻഎം കൊയിലാണ്ടി മണ്ഡലം ഫാമിലി മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കെഎൻഎം കൊയിലാണ്ടി മണ്ഡലം ഫാമിലി മീറ്റ് സംഘടിപ്പിച്ചു. അബ്ദുൽ വാജിദ് അൻസാരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി. എ. സുൽത്താൻ അധ്യക്ഷത വഹിച്ചു. ലോകത്ത് അറിയപ്പെട്ട എല്ലാ മതങ്ങളും കുടുംബ ബന്ധത്തെ പവിത്രമായി കാണുന്നു. ഒരു മതത്തിലും വിശ്വാസമില്ലാത്തവരും ജീവിക്കുന്നത് കുടുംബമായി തന്നെയാണ്. ആശ്രിതത്വം, സ്നേഹം, കടമകൾ, കടപ്പാടുകൾ, ബാധ്യതകൾ, ഉത്തരവാദിത്വങ്ങൾ ഇവയെല്ലാം ഇഴചേർന്ന പാരസ്പര്യമാണ് കുടുംബ ബന്ധങ്ങൾ. മനുഷ്യൻ സാമൂഹിക തിന്മകളിലേക്ക് നീങ്ങാതിരിക്കുകയും ഒരു പരിധി വരെ കുടുംബമെന്ന ബന്ധനം പര്യാപ്തമാണ്. ഈ ബന്ധ വിശുദ്ധിയുടെ ബലിഷ്ട പാശത്തിലാണ് സമൂഹത്തിന്റെ ഭദ്രത എന്നും കൊയിലാണ്ടി മണ്ഡലം നടത്തിയ ഫാമിലി മീറ്റ് വിലയിരുത്തി. 
കെഎൻഎം വൈസ് പ്രസിഡണ്ട് പി. അബ്ദുൽ കാദർ മുഹമ്മദലി മൗലവി കെ. കെ കട്ടിപ്പാറ ഫിഹർ ബാത്ത മണ്ഡലം സെക്രട്ടറി യൂ റാഷിദ്‌ ഐ എ സ് എം സെക്രട്ടറി എന്നിവർ സംസാരിച്ചു. സമാധാനമുള്ള ജീവിതത്തിനും കെട്ടുറപ്പുള്ള സമൂഹ നിർമ്മിതിക്കും എല്ലാ നിലക്കും ആരോഗ്യമുള്ള തലമുറകളുടെ സൃഷ്ടിപ്പിനും കുടുംബം അനിവാര്യമാണെന്ന് അതുമായി ബന്ധപ്പെട്ട പഠനങ്ങളെല്ലാം അടിവരയിടുന്നുണ്ട്. പുതിയ കാലത്തെ ലിബറൽ ചിന്താഗതികളിൽ പെട്ട് വിവാഹ – കുടുംബം നിരാസം പിന്തുടരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കാണ് ഇടവരുത്തുക എന്നും യോഗം വിലയിരുത്തി.
ഇത്തരം കുടുംബ നിഷേധ പ്രവണതകൾ കേരളത്തിൽ മുള പൊട്ടി കൊണ്ടിരിക്കുന്ന കാലത്ത് കേരളാ നദ്വത്തുൽ മുജാഹിദീന്റെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമങ്ങൾ തീർച്ചയായും ഫലപ്രദമാണ് എന്നും കൊയിലാണ്ടി
മണ്ഡലം സമ്മേളനം ചൂണ്ടി കാട്ടി.
Share news