കസവു സാരിയും മുല്ലപ്പൂവും ചൂടി ഡാവിഞ്ചിയുടെ മൊണാലിസ; ഓണം ക്യാമ്പയിനുമായി കേരള ടൂറിസം

ആരവങ്ങളും പൂക്കളും പുതുവസ്ത്രങ്ങളുമായി ഒരോണക്കാലത്തെ കൂടി വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍. നാടെങ്ങും ഓണാഘോഷത്തിലേക്ക് കടക്കുന്നതിനിടെ വ്യത്യസ്ഥ ക്യാമ്പയിനുമായി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് കേരള ടൂറിസം. കസവുസാരിയും മുല്ലപ്പൂവും ചൂടി കേരളീയ വനിതയായി മാറിയ മൊണാലിസയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാവിഷയം.

കേരള ടൂറിസത്തിന്റെ ഓണം പ്രചാരണത്തിന്റ ഭാഗമായാണ് ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രത്തെ കേരള തനിമയോടെ അവതരിപ്പിച്ചത്. നിര്‍മിതബുദ്ധി ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത ചിത്രം കേരള ടൂറിസത്തിന്റെ സാമൂഹികമാധ്യമ പേജുകളിലൂടെയാണ് പുറത്തുവിട്ടത്. കേരളത്തിലേക്ക് ഓണക്കാലം ആഘോഷിക്കാന്‍ വിനോദസഞ്ചാരികളെ ക്ഷണിക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ഇതിനോടകം തന്നെ ചിത്രം ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകളില്‍ ചര്‍ച്ചയായി.

