KOYILANDY DIARY.COM

The Perfect News Portal

തകർന്നു കിടക്കുന്ന റോഡുകൾ ഉടന്‍ ഗതാഗതയോഗ്യമാക്കണം: ഐഎൻടിയുസി

കൊയിലാണ്ടി മേഖലയിലെ തകർന്നു കിടക്കുന്ന റോഡുകൾ എത്രയും വേഗം പുനരുദ്ധരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് കൊയിലാണ്ടിയിൽ ചേർന്ന കോഴിക്കോട് ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ മേഖലാ കൺവെൻഷൻ. കൊയിലാണ്ടി നഗരസഭ അധികാരികളോട് ആവശ്യപ്പെട്ടു. ഐഎൻടിയുസി. സംസ്ഥാന വൈസ് പ്രസിഡണ്ട് എം. പി. ജനാർദ്ദനൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ. ജില്ലാ വൈസ് പ്രസിഡണ്ട് വി ടി സുരേന്ദ്രൻ. അധ്യക്ഷത വഹിച്ചു.
.
‌‌.
ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം സതീഷ് പെരിങ്ങളം.പയ്യോളി മുൻസിപ്പാലിറ്റി കൗൺസിലർ കാര്യാട്ട് ഗോപാലൻ, അനീഷ് പി കെ, ശശി പാലൂര്, എന്നിവർ സംസാരിച്ചു.കൊയിലാണ്ടി മേഖലാ കമ്മിറ്റി ഭാരവാഹികളായി വി.ടി. സുരേന്ദ്രൻ (പ്രസിഡന്റ്), കാരിയാട്ട് ഗോപാലൻ, കെ.പി. രമേശൻ തിക്കോടി (വൈസ് പ്രസിഡന്റ്മാർ), സുരേഷ് ബാബു മണമൽ (ജന സെക്രട്ടറി, ശശിപാലൂർ, അനിഷ് പി.കെ. സുനിൽകുമാർ, സുരേഷ് സി, ജയപ്രകാശ്. ടി (സെക്രട്ടറിമാർ) ഷാജി. കെ.കെ ട്രഷറർ തുടങ്ങിയവരെ തെരഞ്ഞെടുത്തു. 
Share news