KOYILANDY DIARY.COM

The Perfect News Portal

മുൻ ജില്ലാ പഞ്ചായത്ത് അംഗവും യുവജനതാദൾ ജില്ലാ പ്രസിഡൻ്റുമായിരുന്ന കാവുംവട്ടം ഇമ്പ്രാക്കണ്ടി രാജൻ മാസ്റ്റർ (66) അന്തരിച്ചു

കൊയിലാണ്ടി: മുൻ ജില്ലാ പഞ്ചായത്ത് അംഗവും (കാപ്പാട് ഡിവിഷൻ), യുവജനതാദൾ ജില്ലാ പ്രസിഡൻ്റുമായിരുന്ന കാവുംവട്ടം ഇമ്പ്രാക്കണ്ടി രാജൻ മാസ്റ്റർ (66) അന്തരിച്ചു. സംസ്ക്കാരം വൈകിട്ട് 6 മണിക് കാവുംവട്ടം ഇമ്പ്രാൻകണ്ടി വീട്ടിൽ. മുൻ കേന്ദ്ര മന്ത്രി എം.പി വീരേന്ദ്ര കുമാറിൻ്റെ പേഴ്സണൽ അസിസ്റ്റൻ്റ് ആയിരുന്നു.

അച്ഛൻ: പരേതനായ രാഘവൻ മാസ്റ്റർ. അമ്മ: രുക്മണി അമ്മ .ഭാര്യ: ഗീത. മക്കൾ: സ്വപ്നരാഗി, ജി.ആർ. സോന. മരുമക്കൾ: അനൂപ് (തിരൂർ), രഞ്ജിത്ത് പൊയിൽക്കാവ് (ഗുജറാത്ത്). സഹോദരങ്ങൾ: സൗമിനിയമ്മ (പന്തലായനി), ഇ. ഗംഗാധരൻ (റിട്ട. എസ് ഐ ), ഇ.സുകുമാരൻ (അധ്യാപകൻ എസ് എൻ കോളേജ് വടകര), ഇ. മുരളീധരൻ (റിട്ട. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ. കൊയിലാണ്ടി,വടകര).

Share news