ജില്ലാതല മികവുത്സവം കൊയിലാണ്ടിയിൽ

കൊയിലാണ്ടി : സർവശിക്ഷാ അഭിയാൻ നൽകിയ അക്കാദമിക പിന്തുണ വിദ്യാലയങ്ങൾ എങ്ങിനെ പ്രയോജനപ്പെടുത്തിയെന്നും, എന്തെല്ലാം നേട്ടങ്ങൾ വിദ്യാലയങ്ങളിൽ ഉണ്ടായി എന്നും വിലയിരുത്താൻ സംഘടിപ്പിക്കുന്ന മികവുത്സത്തിന്റെ ജില്ലാതല പരിപാടി കൊയിലാണ്ടിയിൽ വെച്ച് നടത്തുന്നു. ഇതിന്റെ സംഘാടക സമിതി രൂപീകരണ യോഗം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് കൊയിലാണ്ടി സാംസ്കാരിനിലയത്തിൽ ചേരും.
