മാഹി മദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കൊയിലാണ്ടി: മാഹി മദ്യവുമായി തമിഴ്നാട് സ്വദേശിയെ കൊയിലാണ്ടി എക്സൈസ് സംഘം അറസ്റ്റു ചെയ്തു. തഞ്ചാവൂർ സ്വദേശി ഗുരുമൂർത്തി (31) നെയാണ് ഇന്നലെ രാത്രി തിക്കോടി റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടികൂടിയത്. ഇയാളിൽ നിന്ന് 18 കുപ്പി മാഹി വിദേശമദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു. കൊയിലാണ്ടി എക്സ് സൈസ് ഇൻസ്പെക്ടർ കെ.സുജിത്ത് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രിവന്റീവ് ഓഫീസർ പി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എക്സ്സൈസ് സംഘം തിക്കോടി റെയിൽവെ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയുന്ന ആളാണ് ഇയാളെന്ന് എക്സ് സൈസ് ഇൻസെപെക്ടർ പറഞ്ഞു. പയ്യോളി കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ക്ക് റിമാൻറ് ചെയ്തു.റെയ്ഡിന് സിവിൽ എക്സൈസ് ‘ ഓഫീസർമാരായ വിപിൻ, റഷീദ്, ശിവകുമാർ ,അജയകുമാർ, ഡ്രൈവർ പി.വിനീഷ് എന്നിവർ നേതൃത്വം നൽകി.

