രാഹുൽ മാങ്കൂട്ടത്തിൻ്റെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ മഹിളകളുടെ പ്രതിഷേധ പരിപാടി

കൊയിലാണ്ടി: ‘സ്ത്രീ പീഡന വീരൻ രാഹുൽ മാങ്കൂട്ടം MLA കേരളത്തിന് അപമാനം’ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുലിൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കൊയിലാണ്ടി നഗരം ചുറ്റി നടന്ന പ്രകടനത്തിനുശേഷം പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മക്ക് ഏരിയ സെക്രട്ടറി ബിന്ദു സോമൻ, പ്രസിഡണ്ട് സുനിത, ജില്ലാ കമ്മറ്റി അംഗം ടി.വി ഗിരിജ, ട്രഷറർ CT ബിന്ദു, സുധ ഏരിയ കമ്മറ്റി അംഗങ്ങൾ, മേഖലാ ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.
