രാജിക്ക് പിന്നാലെ അടൂരിലെ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍

രാജിക്ക് പിന്നാലെ പാലക്കാട് മണ്ഡലത്തില്‍ ഉള്‍പ്പെടെയുള്ള പൊതു പരിപാടികള്‍ ഒഴിവാക്കി അടൂരിലെ വീട്ടില്‍ തുടരുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാജി പ്രഖ്യാപനത്തിന് പിന്നാലെ വന്ന ആരോപണങ്ങള്‍ക്കൊന്നും ഇതുവരെയും രാഹുല്‍ പ്രതികരണം നടത്തിയിട്ടില്ല. രാഹുല്‍ മങ്കൂട്ടത്തില്‍ വീടിനുമുമ്പില്‍ മാധ്യമങ്ങള്‍ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലോ നവമാധ്യമങ്ങളിലൂടെയോ പ്രതികരിക്കാന്‍ യുവ എംഎല്‍എ തയ്യാറല്ല.

ശബ്ദരേഖയെ കുറിച്ചുള്ള ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ രാജി പ്രഖ്യാപിച്ച ശേഷം രാഹുല്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. അടൂരിലെയും പാലക്കാട് മണ്ഡലത്തിലെയും പൊതു ചടങ്ങുകളും സ്വകാര്യ ചടങ്ങുകളും രാഹുല്‍ ഒഴിവാക്കി. രാജി പ്രഖ്യാപനത്തിന് പിന്നാലെയും പുതിയ ആരോപണങ്ങളും പരാതികളും ഉയര്‍ന്ന വന്ന സാഹചര്യത്തില്‍ കടുത്ത പ്രതിരോധത്തിലാണ് രാഹുലും അനുയായികളും.

മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ പുതിയ പരാതിയില്‍ മറുപടി നല്‍കാന്‍ നിര്‍ബന്ധിതനാകും. ഇതിനുപുറമേ ശബ്ദരേഖയിലും വ്യക്തത വരുത്തേണ്ടി വരും.ഈ സാഹചര്യം ഒഴിവാക്കാനാണ് മാധ്യമങ്ങളുടെ മുമ്പിലുള്ള രാഹുല്‍ മാറിനില്‍ക്കുന്നതെന്ന് ആക്ഷേപവും ശക്തമാണ്. പാലക്കാട്ട് പ്രതിഷേധങ്ങള്‍ കുറയുന്ന മുറയ്ക്ക് മണ്ഡലത്തിലേക്ക് പോകാനാണ് രാഹുലിന്റെ കണക്കുകൂട്ടല്‍.

അതേസമയം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് പത്തനംതിട്ടയിലും അടൂരിലും. അടൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകത്തില്‍ ജാഗ്രത സദസ്സ് ഇന്ന് നടക്കും. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലേക്ക് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇന്നലെ മാര്‍ച്ച് നടത്തിയിരുന്നു.

