ആര്‍ക്കെതിരാണ് പരാതി എന്ന് തുറന്നു പറയാന്‍ സ്ത്രീകള്‍ ആര്‍ജ്ജവം കാണിക്കണമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി

ആര്‍ക്കെതിരാണ് പരാതി എന്ന് തുറന്നു പറയാന്‍ സ്ത്രീകള്‍ ആര്‍ജ്ജവം കാണിക്കണമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സംവിധാനത്തിനും നടപടി സ്വീകരിക്കാന്‍ കഴിയില്ല. പരാതി പറയാന്‍ പെണ്‍കുട്ടികള്‍ മടി കാണിക്കേണ്ടതില്ലെന്നും കമ്മീഷനില്‍ പരാതി വന്നാല്‍ തീര്‍ച്ചയായും നടപടി സ്വീകരിക്കുമെന്നും സതീദേവി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സതീദേവിയുടെ പരാമര്‍ശം.

അതേസമയം രാജിയില്‍ വ്യക്തിപരമായ സന്തോഷമില്ലെന്നും അതിൽ വ്യക്തിപരമായി താത്പര്യം ഇല്ലെന്നും പരാതി ഉന്നയിച്ച യുവനടി റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി. നിരന്തരം ഉയരുന്ന ആരോപണങ്ങള്‍ തെളിയിക്കേണ്ടത് ആണ്. ആരോപണങ്ങള്‍ ഗുരുതരമാണ്. എല്ലാ ആരോപണങ്ങളും അന്വേഷിക്കണം. ആരോപണം ഉന്നയിച്ചവര്‍ക്ക് ഭയമുണ്ടാകാമെന്നും റിനി പറഞ്ഞു. വെളിപ്പെടുത്തലുകളിലും വിവാദങ്ങളിലും ഉലഞ്ഞ് ഒടുവിൽ ഇന്ന് വെെകീട്ടോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തില്‍ രാജി വെച്ചത്.

