പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

പയ്യോളി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഇരിങ്ങല്‍ അറുവയില്‍ താരേമ്മല്‍ ബാലകൃഷ്ണന്‍ (54) ആണ് അറസ്റ്റിലായത്. പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ സഹോദരിമാരാണ്. രണ്ടുവര്‍ഷമായി ഇയാള്‍ ഇവരെ പീഡനത്തിനിരയാക്കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസ്.
പീഡനത്തിനിരയായ സഹോദരിമാരുടെ അയല്‍വാസിയാണ് ഇയാള്‍. വീടുമായി നല്ല അടുപ്പവും പുലര്‍ത്തിയിരുന്നു. കുട്ടികളുടെ അമ്മയും അച്ഛനും മുത്തശ്ശിയും കൂലിപ്പണിക്കാരാണ്. കുട്ടികള്‍ പലപ്പോഴും വീട്ടില്‍ തനിച്ചായിരിക്കും. ഈ അവസരം മുതലെടുത്ത് ബാലകൃഷ്ണന്‍ കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.

മൂത്തകുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. സ്കൂളധികൃതര്‍ ചൈല്‍ഡ്ലൈനില്‍ വിവരം അറിയിച്ചു. ഇവരാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസിന്റെ അന്വേഷണത്തിലാണ് അഞ്ചാംക്ലാസില്‍ പഠിക്കുന്ന ഇളയസഹോദരിയും പീഡനത്തിനിരയായ വിവരം അറിഞ്ഞത്. സി.ഐ. ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

