വി എസ് മന്ദിരം നാടിന് സമർപ്പിച്ചു

കക്കോടി പടിഞ്ഞാറ്റുംമുറി യുവജന കലാവേദിയുടെ സുവർണ ജൂബിലി സമാപനത്തിന്റെ ഭാഗമായി നിർമിച്ച സിപിഐ എം ഓഫീസ് വി എസ് മന്ദിരം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ നാടിന് സമർപ്പിച്ചു. വി എസിന്റെ ഫോട്ടോ ജില്ലാ കമ്മിറ്റിയംഗം കെ എം രാധാകൃഷ്ണൻ അനാച്ഛാദനം ചെയ്തു. കിഴക്കുംമുറി ലോക്കൽ സെക്രട്ടറി കെ പി ബിജുരാമൻ പതാക ഉയർത്തി. ഇതോടനുബന്ധിച്ച് നിർമിച്ച സുവർണ ജൂബിലി ഹാൾ കലാവേദി സ്ഥാപകാംഗം കെ എൻ ശ്രീനിവാസൻ നായർ ഉദ്ഘാടനം ചെയ്തു.

കെ എം രാധാകൃഷ്ണൻ അധ്യക്ഷനായി. സുവർണ ജൂബിലി സുവനീർ ഏരിയാ കമ്മിറ്റിയംഗം എൻ രാജേഷ്, ഏരിയാ കമ്മിറ്റിയംഗം പി എം ധർമരാജന് നൽകി പ്രകാശിപ്പിച്ചു. ഏരിയാ കമ്മിറ്റി അംഗം എം രാജേന്ദ്രൻ സംസാരിച്ചു. കെട്ടിട നിർമാണ കമ്മിറ്റി കൺവീനർ സി മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. കലാവേദി സെക്രട്ടറി കെ പി സജീഷ് സ്വാഗതവും പ്രസിഡണ്ട് കെ ഡി ദിബീഷ് നന്ദിയും പറഞ്ഞു. കൊയിലാണ്ടി അരങ്ങിന്റെ നാടൻപാട്ട് അരങ്ങേറി.

