കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്നു. കുറച്ച് ദിവസത്തിനുള്ളില്‍ നിരവധി പേർക്കാണ് രോഗബാധയേറ്റത്. താലൂക്കാസ്പത്രിയിൽ അഞ്ച് ജീവനക്കാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലാബിൽ ജോലി ചെയ്യുന്ന നാലുപേർക്കും മറ്റൊരു ജീവനക്കാരനുമാണ് ഡെങ്കിപ്പനി ബാധിച്ചത്. താലൂക്കാശുപത്രിയിൽ ഐപിയിൽ ജീവനക്കാരല്ലാത്ത അഞ്ചു പേർ ചികിത്സയിലുണ്ട്. മറ്റ് ആശുപത്രികളിലും താലൂക്കാശുപത്രി ഒപിയിലും നിരവധിപേരാണ് ചികിത്സ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.
.

.
തിങ്കളാഴ്ച താലൂക്കാസ്പത്രി പരിസരത്ത് ഫോഗിങ് നടത്തി. കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കാൻ പൊതുജനങ്ങൾ അതീവ ശ്രദ്ധപുലർത്തണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. മഴയുടെ ശക്തി കുറയുന്നതോടെ കൊതുക് പെരുകാനുള്ള സാധ്യത വർധിക്കും. രോഗം തടയാനുള്ള മുൻകരുതൽ എടുക്കുന്നതിനുള്ള
ബോധവൽക്കരണം എല്ലാ ഭാഗത്തുനിന്നും ഉണ്ടാണമെന്നും ആരോഗ്യവകുപ്പ്.
