KOYILANDY DIARY.COM

The Perfect News Portal

പി.സി. കവിതക്ക് സ്വീകരണം നൽകി

കൊയിലാണ്ടി:  നഗരസഭയുടെ  വനിതാദിന പരിപാടിയിൽ കുടുംബശ്രീ  ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി.കവിതക്ക് സ്വീകരണം നൽകി. നഗരസഭ വൈസ് ചെയർമാന്‍ വി.കെ.പത്മിനി ഉദ്ഘാടനം ചെയ്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ക്കെതിരായി വാർഡ്തലത്തിൽ  ശേഖരിച്ച ഒപ്പുകള്‍ സി.ഡി.എസ്. പ്രവര്‍ത്തകര്‍ കോ-ഓർഡിനേറ്റര്‍ പി.സി.കവിതക്ക്  കൈമാറി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. അജിത അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.വിജയന്‍. എം.സുരേന്ദ്രന്‍, ജെ.എച്ച്.ഐ. പ്രസാദ് എന്നിവര്‍ സംസാരിച്ചു. സി.ടി. ബിന്ദു സ്വാഗതവും എം.എം. രൂപ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *