മുംബൈയിലെ മാർവാടിയിൽ നിന്ന് 70 ലക്ഷം രൂപ കവർന്ന കേസിൽ പ്രതി കസ്റ്റഡിയിൽ

കൊയിലാണ്ടി: മുംബൈയിലെ മാർവാടിയിൽ നിന്ന് 70 ലക്ഷം രൂപ കവർന്ന കേസിൽ കൊയിലാണ്ടിയിലെ മുൻ ആർ എസ് എസ് പ്രവർത്തകൻ പന്തലായനി സ്വദേശി അറസ്റ്റിൽ. സുജയ് ഹൌസിൽ ഹണി എന്ന കെ.വി. സുജിൻ രാജിനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മുംബൈ പോലീസിൻ്റെ നിഗമനം. മുംബൈയിൽ നിന്ന് എത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും സിപിഐഎം പ്രവർത്തകരെ അക്രമിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് സുജിൻ. കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ മുംബൈയിലേക്ക് കൊണ്ടുപോയി. കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്. പാലക്കാട് മുതൽ മംഗളൂരു വരെയുള്ള പലരും ഇതിൽ ഉൾപ്പെടുന്നു എന്നാണ് പോലീസിന്റെ നിഗമനം.

