വലിയമങ്ങാട് നിവാസികള്‍ക്ക് ആശ്വാസമായി പുതിയ ട്രാന്‍സ്ഫോര്‍മര്‍

കൊയിലാണ്ടി: വോള്‍ട്ടേജ് ക്ഷാമം മൂലം ദുരിതത്തിലായ കൊയിലാണ്ടി വലിയമങ്ങാട് നിവാസികള്‍ക്ക് ആശ്വാസമായി കെ.എസ്.ഇ.ബി വലിയമങ്ങാട് പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു. കൊയിലാണ്ടി സൗത്ത് സെക്ഷന്റെ കീഴില്‍ ഇട്ടാര് മുതല്‍ വലിയമങ്ങാട് വരെ 11 കെ.വി. ലൈന്‍ വലിച്ചാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത്. നഗരസഭ ചെയര്മാന് അഡ്വ.കെ സത്യന് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കൊയിലാണ്ടി സൗത്ത് സെക്ഷന്‍ അസി.എഞ്ചിനിയര്‍ ഹരിഹരന്, നഗരസഭ അംഗം കെ.വി. സന്തോഷ് എന്നിവര്‍ സന്നിതരായിരുന്നു.
