കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്റ്റേഡിയം ഗ്രൗണ്ടിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തി. തുടർന്ന് യൂണിറ്റ് പ്രസിഡണ്ട് എൻ കെ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ചുകൊണ്ട് മുൻ ജില്ലാ പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി. സ്റ്റേറ്റ് കൗൺസിലർ ഇ. അശോകൻ, വി. ടി സുരേന്ദ്രൻ, വി എം. രാഘവൻ മാസ്റ്റർ, കെ. സുകുമാരൻ മാസ്റ്റർ, എ കെ. ദാമോദരൻ നായർ, നാരായണൻ നായർ കെ, പ്രേമസുധ എം എന്നിവർ സംസാരിച്ചു.
