കൊയിലാണ്ടി ഹാപ്പിനെസ്സ് പാർക്കിൽ കൊയിലാണ്ടി നഗരസഭ സ്വാതന്ത്രദിനം ആഘോഷിച്ചു

കൊയിലാണ്ടി ഹാപ്പിനെസ്സ് പാർക്കിൽ കൊയിലാണ്ടി നഗരസഭയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റും ചേർന്ന് 79 -ാം സ്വാതന്ത്രദിനം ആഘോഷിച്ചു. നഗരസഭാ വൈസ്‌ചെയർമാൻ അഡ്വ. കെ. സത്യൻ ദേശിയ പതാക ഉയർത്തി സല്യൂട്ട് ചെയ്തു. യുണിറ്റ് പ്രസിഡണ്ട് കെ. എം. രാജീവൻ സ്വാതന്ത്രദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

റിയാസ് അബൂബക്കർ, സൗമിനി മോഹൻദാസ്, ടി പി ഇസ്മായിൽ, സി കെ ലാലു , പ്രബീഷ് കുമാർ, ജലീൽ മൂസ, സുഹൈൽ, കെ എസ് ഗോപാലകൃഷ്ണൻ, ടി എ സലാം, ശിഖ, ഷംന ആർ എസ്, സജീഷ്മ, ഷൈലജ എന്നിവർ പങ്കെടുത്തു.
