ഭക്ഷ്യധാന്യങ്ങളിൽ ദേശീയ പതാക നിർമിച്ച് ഖദീജ മിസ്രിയ

പയ്യോളി: അയനിക്കാട് ചാത്തമംഗലം 36-ാം അംഗനവാടിയിൽ 79-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. കൗൺസിലർ ഷൈമ ശ്രീജു പതാക ഉയർത്തി. എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യധാന്യങ്ങളിൽ ദേശീയപതാക നിർമിച്ച ഖദീജ മിസ്രിയയെയും, മികച്ച രൂപത്തിൽ ഗാനാലാപനം നടത്തിയ കുട്ടികളെയും അനുമോദിച്ചു. കാരറ്റ്, പച്ചരി, ചെറുപയർ എന്നീ ഭക്ഷ്യവസ്തുക്കൾ ചേരുംപടി ചേർത്താണ് നസ്രിയ ദേശീയ പതാകയ്ക്ക് രൂപം കൊടുത്തത്. രവി നീലിമ, അംഗൻവാടി ടീച്ചർ സജിന, രാജിഷ എന്നിവർ സംസാരിച്ചു.
