നിർമ്മാണ പ്രവൃത്തി നടക്കുന്ന തോരായിക്കടവ് പാലത്തിൻ്റെ ബീം തകർന്നുവീണു

കൊയിലാണ്ടി: നിർമ്മാണ പ്രവൃത്തി നടക്കുന്ന തോരായിക്കടവ് പാലത്തിൻ്റെ ബീം തകർന്നുവീണു. പാലത്തിൻ്റെ മധ്യ ഭാഗത്തുള്ള തൂണാണ് കോൺഗ്രീറ്റ് ചെയ്യുന്നതിനിടെ തകർന്നത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങള ബന്ധിപ്പിച്ച് അകലാപ്പുഴക്ക് കുറുകെ തോരായിക്കടവിൽ കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് കിഫ്ബി ധന സഹായത്തോടെ 23 കോടി 82 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.
.

.
മലപ്പുറം ആസ്ഥാനമായ പി.എം.ആര്‍ കണ്‍സ്ട്രഷന്‍സ് ആണ് പ്രവര്‍ത്തി ഏറ്റെടുത്തിട്ടുള്ളത്. 90 ശതമാനം പ്രവൃത്തിയൂ പൂർത്തീകരിച്ച വേളയിലാണ് ഇന്ന് അപകടം ഉണ്ടായത്. 2023 ആഗസ്റ്റ് മാസത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ആണ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
