മുൻ കോൺഗ്രസ് നേതാവ് ആർ.ടി. മാധവനെ അനുസ്മരിച്ചു

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 83-ാം ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ ആർ.ടി. മാധവനെ അനുസ്മരിച്ചു. കർഷക കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി, മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി, കൊയിലാണ്ടി സർവ്വീസ് ബാങ്ക് ഡയരക്ടർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം വിയ്യൂരിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനും കലാ-കായിക-സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്നു. ഡി.സി.സി. സെക്രട്ടറി അഡ്വ. കെ.വിജയൻ ഉദ്ഘാടനം ചെയ്തു. കെ.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
.

.
വിയ്യൂർ 83-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ പി. രത്നവല്ലി, മുരളി തോറോത്ത്, സുനിൽകുമാർ വിയ്യൂർ, പി.ടി. ഉമേന്ദ്രൻ, ഷീബ അരിക്കൽ, തൻഹീർ കൊല്ലം, രമ്യാ നിധീഷ്, രാജൻ പുളിക്കൂൽ, ആർ.ടി. ശ്രീജിത്ത്, ഷംനാസ്, റഷീദ് പുളിയഞ്ചേരി, ചന്ദ്രൻ കയ്യിൽ എന്നിവർ സംസാരിച്ചു.
