KOYILANDY DIARY.COM

The Perfect News Portal

താലൂക്ക് ആശുപത്രിയിൽ ജെറിയാട്രിക് സംവിധാനംഏർപ്പെടുത്തണം

കൊയിലാണ്ടി: അവശരായ മുതിർന്ന പൗരന്മാർക്ക് ആശ്വാസമാകേണ്ട താലൂക്ക് ആശുപത്രിയിൽ ഇനിയും ജെറിയാട്രിക് വാർഡ് സജ്ജമാക്കാത്തതിൽ സീനിയർ സിറ്റിസൻസ് ഫോറം കൊയിലാണ്ടി മേഖല കമ്മിറ്റി പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി അശോക ഭവൻ പരിസരത്ത് ചേർന്ന യോഗത്തിൽ എം. കെ ഗോപാലൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു.  പ്രസിഡണ്ട് എൻ. കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ടി.പി രാഘവൻ റിപ്പോർട്ടും, യൂണിറ്റ് റിപ്പോർട്ടുകൾ അവലോകനം നടത്തി. ഭാവിപ്രവർത്തനങ്ങൾ സജീവമാക്കാനുള്ള ചർച്ചകളും നടന്നു. കിടപ്പുരോഗികളെ സന്ദർശിക്കാനും നിർജീവമായ യൂണിറ്റുകളെ പുനർജീവിപ്പിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. അണേല ബാലകൃഷ്ണൻ മാസ്റ്റർ നന്ദി പറഞ്ഞു.

Share news