ഇന്ത്യക്കെതിരെ അമേരിക്ക ഭീമമായ ഇറക്കുമതി ചുങ്കം ഏർപ്പെടുത്തി. സിപിഐഎം ട്രംപിൻ്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

കൊയിലാണ്ടി: ഇന്ത്യക്കെതിരെ അമേരിക്ക വലിയതോതിൽ ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചതിനെതിരെ സിപിഐഎം നേതൃത്വത്തിൽ ട്രംപിൻ്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. സിപിഐഎം കൊല്ലം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇല്ലത്തു താഴെ നടന്ന പ്രതിഷേധ പരിപാടിയിൽ ലോക്കൽ സെക്രട്ടറി എൻ കെ ഭാസ്കരൻ, പി പി രാജീവൻ. പി.കെ ഷൈജു, സി പ്രജില, ശ്രീനിവാസൻ, ഷനിത്ത് എന്നിവർ നേതൃത്വം നൽകി.
