തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ക്വലാലംപൂരില്‍ നിന്നെത്തിയ എട്ട് യാത്രക്കാരില്‍ നിന്നും ഒന്നര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഏഴു പുരുഷന്‍മാരും ഒരു സ്ത്രീയുമായിരുന്നു സ്വര്‍ണ്ണക്കടത്ത് സംഘത്തിലുണ്ടായിരുന്നത്. സ്വര്‍ണം പിടികൂടാതിരിക്കാന്‍ ഗുളിക രൂപത്തിലാക്കി സംഘത്തിലെ പുരുഷന്മാര്‍ വിഴുങ്ങുകയായിരുന്നു. സ്വര്‍ണ്ണക്കടത്തുകാര്‍ ഇപ്പോഴും നിരീക്ഷണത്തിലാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
