KOYILANDY DIARY.COM

The Perfect News Portal

ഉത്തരകാശിയിലെ മേഘവിസ്ഫോടനം; 657 ലധികം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി

ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ദുരന്തമേഖലയിൽ നിന്ന് 657 ലധികം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. സംസ്ഥാന ദേശീയ ദുരന്ത നിവാരണ സേനയും, ഐ ടി ബി പി, ഉൾപ്പെടെയുള്ള സംഘങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

മേഘവിസ്ഫോടനത്തിൽ ഒറ്റപ്പെട്ടുപോയ ധരാലി ഗ്രാമത്തിലേക്കുള്ള റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. ജീവന്റെ സാന്നിധ്യം കണ്ടെത്താൻ കടാവർ നായകളെ സ്ഥലത്ത് എത്തിച്ച്‌ തിരച്ചിൽ ഊർജിതമാക്കി. എഞ്ചിനിയർമാർ, മെഡിക്കൽ ടീമുകൾ ഉൾപ്പെട്ട 225ത്തിലധികം സൈനികരാണ് പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്.

Share news