വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

പയ്യോളി: അഭയം ചാരിറ്റബിള്‍ട്രസ്റ്റ്, അയനിക്കാട്, മലബാര്‍ ഗോള്‍ഡ്, ഇഖ്റ ആസ്പത്രി എന്നിവയുടെ നേതൃത്വത്തില്‍ വൃക്കരോഗ, ജീവിതശൈലീരോഗ നിര്‍ണയ ക്യാമ്പ് നടത്തി. കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ സ്കൂള്‍ മാനേജര്‍ അഷറഫ് കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. എം.പി. ഭരതന് അധ്യക്ഷത വഹിച്ചു. കെ.പി.സബിത, കെ.ടി.വിനോദന്‍, എം.കെ.സുന്ജിത്ത്, എ.വി.നാരായണന്, കെ.പി.സുശാന്ത് എന്നിവര്‍ സംസാരിച്ചു. അഭയം ചാരിറ്റബില്‍ ട്രസ്റ്റിന് കോട്ടക്കല്‍ അഷറഫിന്റെ വക ജനറേറ്ററും നല്കി.
