അട്ടപ്പാടിയിൽ വൻ ചന്ദനവേട്ട; എട്ട് പേർ വനം വകുപ്പിൻ്റെ പിടിയിൽ

അട്ടപ്പാടിയിൽ 200 കിലോയോളം ചന്ദനവുമായി എട്ട് പേർ വനം വകുപ്പിൻ്റെ പിടിയിൽ. തമിഴ്നാട് തിരുവണ്ണമല സ്വദേശികളായ മുരളി (28), കുപ്പുസ്വാമി (40), സെന്തിൽ (40), കുമാർ (35), തങ്കരാജ് (40) വല്ലപ്പുഴ സ്വദേശി ഹുസെൻ (24,) വെള്ളിയമ്പുറം സ്വദേശി ഗഫൂർ അലി (21) എന്നിവരാണ് പിടിയിലായത്.

ഷോളയൂർ മരപ്പാലത്ത് നിന്ന് ചന്ദനം മുറിച്ച് കാറിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഇന്നലെ രാത്രിയും, ഇന്ന് പുലർച്ചയുമായാണ് എട്ട് പേരെ പിടികൂടിയത്.

