യൂണിയന് തെരഞ്ഞെടുപ്പ്; കണ്ണൂര്‍ സര്‍വകലാശാലയില്‍ കെ എസ് യു – എം എസ് എഫ് ആക്രമണം

കണ്ണൂര്‍ സര്‍ലകലാശാലയില്‍ യുഡിഎസ്എഫ് ആക്രമണം. യൂണിയന് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനുള്ള കെ എസ് യു – എം എസ് എഫ് ശ്രമത്തെ എസ് എഫ് ഐ ചോദ്യം ചെയ്തു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

ബാലറ്റു പേപ്പറുകള്‍ കെ എസ് യു – എം എസ് എഫ് പ്രവര്‍ത്തകര്‍ തട്ടിത്തെറിപ്പിച്ചു. പൊലീസ് ലാത്തിവീശി. ആക്രമണം നടത്താന്‍ പുറത്തുനിന്നും യൂത്തുലീഗുകാര്‍ എത്തി. പരുക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

