മോഷണം പോയ മൊബൈൽ ഫോണുകൾ അന്വേഷിച്ച് കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി

കൊയിലാണ്ടി: മോഷണം പോയ മൊബൈൽ ഫോണുകൾ അന്വേഷിച്ച് കണ്ടുപിടിച്ച് ഉടമസ്ഥർക്ക് കൈമാറി കൊയിലാണ്ടി പോലീസ്. വിവിധ സംസ്ഥാനങ്ങളിലെത്തി ഫോണുകൾ കണ്ടെടുത്തതാണ് അന്വേഷണ മികവ്. 2024 മുതൽ 25 ആഗസ്റ്റ് മാസം വരെ 70 ഓളം സ്മാർട്ട് ഫോണുകൾ ഇതിനോടകം പോലീസ് കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി. മധുര, വേലുച്ചേരി, പളനി പോലീസ് സ്റ്റേഷൻ പരിധിയിലെ സൺണ്ടെ മാർക്കറ്റിലാണ് ഇത്തരം ഫോണുകൾ എത്തിച്ചേരുന്നതെന്ന് പോലീസ് പറയുന്നു. സാധാരണക്കാരാണ് ഇത്തരത്തിലു ഫോണുകൾ വാങ്ങുന്നത്.

കൃത്രിമ പ്രൂഫുകൾ നൽകിയാണ്ഫോൺ വിൽപ്പന നടത്തുന്നത്. ഫോണുകൾ കഷ്ണങ്ങളാക്കി, സ്ക്രീൻ, മതർ ബോർഡ് എന്നിവ വേറെയാക്കി വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ ഉള്ള മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം പോലീസ് അതിവിദഗ്ദമായ അന്വേഷണത്തിലൂടെ പഴനിയിൽ നിന്നും കണ്ടെത്തി ഉടമയെ ഏൽപ്പിച്ചു. കൊയിലാണ്ടി ടൗണിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്ത് കട നടത്തുന്ന സ്ത്രീയുടെ ഫോൺ യുപിയിൽ പോയാണ് കണ്ടെത്തി തിരിച്ചു നൽകിയത്.

ഐഫോൺ ഉൾപ്പെടെ ആൻഡ്രോയിഡ് ഫോണുകൾ മോഷണം പോയാൽ ടെലിക്കമ്മ്യൂണിക്കേഷന്റെ സെൻ എക്യുപ്മെന്റ് ഐഡൻന്റിറ്റി പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യണം, പോലീസിന്റെ തുണ സൈറ്റിലും രജിസ്റ്റർ ചെയ്യാം. ബ്ലോക്ക് അൺ ബ്ലോക്ക് ലോസ്റ്റ് മൊബൈൽ, ഇതിൽ കളവ് പോയ തിയ്യതി ലാസ്റ്റ് ഉപയോഗിച്ച ആൾ, എല്ലാം കൃത്യമായി ലഭിക്കും. ഐഫോൺ ആണ് അന്വേഷണത്തിൽ ഏറ്റവും റിസ്ക് ഉള്ളത്.

റുറൽ എസ്പി കെ. ഇ ബൈജുവിന്റെ നിർദേശപ്രകാരം വടകര ഡിവൈഎസ്പി ഹരിപ്രസാദ്, കൊയിലാണ്ടി എസ് എച്ച് ഒ ശ്രീലാൽ ചന്ദ്രശേഖരൻ, തുടങ്ങിയവരുടെ നേതൃത്വത്തിൽ എസ് ഐ ആർ, സി, ബിജു, എൻ മണി. കെ.പി. ഗിരീഷ്, കെ. പ്രദീപൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രവീൺ കുമാർ തുടങ്ങിയവരടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന്.
.
കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ 70 ഓളം ആൻഡ്രോയിഡ് ഫോണുകളാണ് പ്രവീൺ കുമാറിന്റെ പ്രത്യേക അന്വേഷണത്തിൽ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറിയത്. പോലീസിന്റെ അന്വേഷണത്തിലെ പൊൻതൂവലായി മാറിയിരിക്കുകയാണ് ഈ മികവാര്‍ന്ന പ്രവര്‍ത്തനം.
