കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പിജി കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്

കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലെെഡ് സയന്‍സ് കോളജില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്. 2025-26 അധ്യയന വര്‍ഷത്തിലെ
എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി ഇലക്ട്രോണികസ്, എംകോം ഫിനാന്‍സ് കോഴ്സുകളിലാണ് സീറ്റ് ഒഴിവുള്ളത്. കാലിക്കറ്റ് സര്‍വകലാശാല അനുവദിച്ചിട്ടുള്ള സംവരണ സീറ്റുകളിലായാണ് ഒഴിവ്. ഐഎച്ആര്‍ടിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫ്‌ലിയേറ്റ് ചെയ്തിട്ടുള്ള കോളജാണിത്.

കോഴ്‌സുകളിലേക്ക് ചേരാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഈ മാസം എട്ടാം തിയ്യതിക്ക് മുമ്പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം കോളജ് ഓഫീസില്‍ എത്തണം. വിശദവിവരങ്ങള്‍ക്കായി ഐ എച്ച് ആര്‍ ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ 0495-2765154 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

