KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ എല്‍പി-യുപി, ഹൈസ്‌കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 26 വരെ

സംസ്ഥാനത്തെ എല്‍പി-യുപി, ഹൈസ്‌ക്കൂള്‍ പാദവാര്‍ഷിക പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 18 മുതല്‍ 26 വരെയാണ് ഈ വര്‍ഷത്തെ ഓണപ്പരീക്ഷ നടക്കുക. എല്‍ പി- യു പി വിഭാഗത്തില്‍ രാവിലെയുള്ള പരീക്ഷ 10 മുതല്‍ 12.15 വരെയും ഉച്ചയ്ക്ക് ശേഷം നടക്കുന്ന പരീക്ഷ 1. 30 മുതല്‍ 3.45 വരെയുമാണ്. അതേസമയം വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ 2 മണിക്ക് തുടങ്ങി 4.15നാണ് അവസാനിക്കുക.

അതേസമയം 2025-2027 അധ്യയന വർഷത്തിൽ തിരുവനന്തപുരം ജില്ലയിലെ ഡയറ്റ്, ഗവൺമെന്റ്/എയ്ഡഡ് ടിടിഐ കളിലേക്കും സ്വാശ്രയ ടിടിഐ കളിലെ സർക്കാർ മെരിറ്റ് സീറ്റുകളിലേക്കും ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി എൽ എഡ്) പ്രവേശനത്തിനുള്ള അപേക്ഷകൾ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ സ്വീകരിച്ചു തുടങ്ങി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 11. കൂടുതൽ വിവരങ്ങള്‍ക്ക് www.education.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

Share news