യു.എ. ഖാദറിൻ്റെ കുടുംബമായ അമേത്ത് തറവാട് സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: എഴുത്തുകാരൻ യു.എ. ഖാദറിൻ്റെ കുടുംബമായ അമേത്ത് തറവാട് സംഗമം സംഘടിപ്പിച്ചു. അദ്ദേഹത്തിൻ്റെ മകൻ യു.എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. അമേത്ത് കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. എഴുനൂറോളം പേർ പങ്കെടുത്തു. ബപ്പൻ കാട്ടിൽ ആലികുട്ടിയുടേയും അമേത്ത് ബീവിക്കുട്ടിയുടേയും പിന്മുറക്കാരായ തലമുറകളാണ് ഒത്തുചേർന്നത്. വിവിധ മേഖലകളിൽ മികവ് പുലർത്തിയ 18 – പേരെ അനുമോദിച്ചു. മുതിർന്ന 84 കുടുംബാംഗങ്ങളെ ആദരിച്ചു. പി. നർജാസ്, അമേത്ത് സക്കീർഅലി എന്നിവർ സംസാരിച്ചു.
