KOYILANDY DIARY.COM

The Perfect News Portal

കേരള മലയൻ പാണൻ സമുദായ ക്ഷേമ സമിതി കോഴിക്കോട് ജില്ലാ കൺവെൻഷൻ

കേരള മലയൻ പാണൻ സമുദായ ക്ഷേമ സമിതി KMPSS കോഴിക്കോട് ജില്ലാ കൺവെൻഷൻ പാവങ്ങാട് നടന്നു. പുത്തൂർ യുപി സ്കൂളിൽ വെച്ചു നടന്ന സമ്മേളനം കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോക്ടർ എം സത്യൻ ഉദ്ഘാടനം ചെയ്തു.  കലാമണ്ഡലം ഹരിഘോഷും സംഘവും അവതരിപ്പിച്ച കേളികൊട്ടോടുകൂടിയാണി പിരപാടി ആരംഭിച്ചത്. ജില്ലാ പ്രസിഡണ്ട് ശ്രീജിത്ത് വേളൂർ അധ്യക്ഷത വഹിച്ചു.

കവയത്രിയും ഗാനരചയിതാവും ഭാഷശ്രീ ആർ കെ രവിവർമ്മ സംസ്ഥാന പുരസ്കാര ജേതാവുമായ സരസ്വതി ബിജു മുഖ്യ അതിഥിയായി. സി കെ വിജയൻ അരിക്കുളം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വേലായുധൻ കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വിദ്യാഭ്യാസ മേഖലയിലും കലാസാംസ്കാരിക മേഖലയിലും കഴിവ് തെളിയിച്ച ആളുകളെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. ചടങ്ങിൽ വി പി ഷാജി സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി രജീഷ് ഉള്ളൂർ നന്ദിയും പറഞ്ഞു.

Share news