KOYILANDY DIARY.COM

The Perfect News Portal

വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുലി ആക്രമിച്ചു

അതിരപ്പിള്ളി വീരാൻകൂടി ഉന്നതിയിൽ നാലു വയസുകാരന് നേര പുലിയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ബേബി – രാധിക ദമ്പതികളുടെ മകൻ രാഹുലിനെയാണ് പുലി പിടിച്ചു കൊണ്ടു പോകാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ 2.45 ഓട് കൂടിയാണ് കുടുംബം ഉറങ്ങിക്കിടന്ന കുടിലിലേക്ക് പുലി എത്തിയത്. കുട്ടിയെ വലിച്ചുകൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും മാതാപിതാക്കൾ ബഹളം വെച്ചതോടെ പുലി ഓടി രക്ഷപ്പെടുകയായിരുന്നു.

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ നിലവിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മുതുകിൽ പുലിയുടെ ആഴത്തിലുള്ള കടിയേറ്റതായി കണ്ടെത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. തലച്ചോറിന് ക്ഷതം പറ്റിയിട്ടുണ്ടോ എന്നത് അടക്കമുള്ളവ പരിശോധിക്കും. മുതുകിൽ ആഴത്തിൽ മുറിവേറ്റ പശ്ചാത്തലത്തിലാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നിന്ന് മാറ്റിയത്.

Share news